കോഴിക്കോട് സി.എച്ച് സെന്ററിന്റെ പുതിയ ജനറൽ മാനേജറായി അബ്ദുൽ ഗഫൂർ ഹുദവിയെ നിയമിച്ചു. ജൂൺ 24 ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന സി.എച്ച് സെന്റർ ഭാരവാഹികളുടെ യോഗത്തിലാണ് പുതിയ ജനറൽ മാനേജറെ നിയമിച്ചത്. ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി, കാലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം എം.ബി.എ ബിരുദധാരി കൂടിയാണ്. ഐ.എ.ടി.എ. യുടെ ട്രാവൽ ആൻഡ് ടൂറിസത്തിലുള്ള ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യക്കകത്തും വിദേശത്ത് യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളിലും വിവിധ ഇന്റർനാഷണൽ കമ്പനികളിൽ എച്ച്, ആർ, ജനറൽ മാനേജർ തസ്തികകളിൽ പ്രവൃത്തി പരിചയമുള്ള അദ്ദേഹം മുൻപ് കോഴിക്കോട് കെ.എം.സി.ടി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എച്ച്.ആറും പ്രൊജക്ട് മാനേജറുമായി പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ആതവനാട് കോന്നല്ലൂർ സ്വദേശിയാണ്. 2018, ഓഗസറ്റ് ഒന്നിന് ഇദ്ധേഹം സി.എച്ച് സെന്ററിന്റെ പുതിയ ജനറൽ മാനേജറായി ചുമതലയേൽക്കും. എല്ലാ ഭാവുകങ്ങളും നേരുന്നു. വിശ്വസ്തതയോടെ കെ പി കോയ ( പ്രസിഡണ്ട് സി എച് സെന്റർ ). എം എ റസാഖ് മാസ്റ്റർ (ജന സിക്രട്ടറി സി എച് സെന്റർ)