കോഴിക്കോട് മെഡിക്കൽ കോളേജ് സി എഛ് സെന്ററിൽ രണ്ടു വർഷത്തോളമായി സേവനം ചെയ്തു വരുന്ന നിലവിലെ ജനറൽ മാനേജരുടെ രാജി മൂലം വന്ന ഒഴിവിലേക്ക് പുതിയ ജനറൽ മാനേജർ ആയി ചാർജ് എടുക്കാൻ പോകുന്ന ബഹു അബ്ദുൽ ഗഫൂർ ഹുദവി (MBA) സി എഛ് സെന്റർ വൈസ് പ്രസിഡന്റ് പി എൻ കെ അഷ്‌റഫ്, സെക്രട്ടറിമാരായ ബപ്പൻകുട്ടി നടുവണ്ണൂർ, അരിയിൽ മൊയ്‌തീൻ ഹാജി എന്നിവർക്കൊപ്പം STIMS ആശുപത്രിയുടെ നിർദ്ദിഷ്ട സ്ഥലം സന്ദർശിച്ചു. സി എഛ് സെന്ററിന്റെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാവുന്ന ബപ്പൻകുട്ടി നടുവണ്ണൂർ എല്ലാം മുൻ കൈ എടുത്താണ് പ്രഗത്ഭനായ പുതിയ ജനറൽ മാനേജരെ കണ്ടെത്തിയത്. നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ ....ആമീൻ
ജോലിയിൽ നിന്ന് പിരിഞ്ഞു, സി എഛ് സെന്ററിൽ നിന്നും പോകുന്ന ജനറൽ മാനേജരിൽ നിന്നും STIMS ആശുപത്രി നിലവിലെത്തി നിൽക്കുന്ന വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കാനായിരുന്നു സന്ദർശനം.
ഏഴു ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കെൽപ്പുള്ള, വിദേശ മൾട്ടി നാഷണൽ കമ്പനികളിലും വൻകിട ഹോസ്പിറ്റലുകളിലും ജോലി പരിചയമുള്ള, കമ്പ്യൂട്ടർ നിപുണനായ MBA ബിരുദധാരിയായ യുവത്വം തുളുമ്പുന്ന ഹുദവി കൂടിയായ പുതിയ ജനറൽ മാനേജർ സി എഛ് സെന്ററിനും STIMS അടക്കമുള്ള കോടികൾ മുടക്കുള്ള വിവിധങ്ങളായ പദ്ധതികളുടെ പൂർത്തീകരണത്തിനും വലിയ മുതൽ കൂട്ടാകും. ഇപ്പോൾ (ജൂലൈ 28, 29) തിയ്യതികളിൽ അദ്ദേഹം ബാംഗ്ലൂരിൽ നടക്കുന്ന 7th south india NGOs conference സി എഛ് സെന്ററിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയാണ്. ഇതിനു മുമ്പും ഇത് പോലെ പല കോൺഫറൻസുകളും നടന്നിട്ടുണ്ടെങ്കിലും പങ്കെടുക്കാൻ പ്രാപ്തിയുള്ള ഭാഷാ നൈപുണ്യമുള്ള ഒരു ജനറൽ മാനേജർ സി എഛ് സെന്റെറിനില്ലായിരുന്നു...അൽ ഹംദു ലില്ലാഹ് ...ഇനി മുന്നോട്ടുള്ള സി എഛ് സെന്ററിന്റെ പ്രയാണം അനുഭവ സമ്പത്തു കൊണ്ട് കുറ്റമറ്റതാവും. ഉത്തരവാദിത്വമുള്ള മത ബോധമുള്ള ഹുദവി എത്തുന്നതോടെ സി എഛ് സെന്റർ ഒരു പടി കൂടി ഉയരും....തീർച്ച. ഭാരവാഹികളുടവയും പുതിയ ജനറൽ മാനേജരുടെയും ഒന്നിച്ചുള്ള പ്രവർത്തനം സാധ്യമാവട്ടെ എന്നാശംസിക്കുന്നു. സി എഛ് സെന്ററിന്റെ വിവരങ്ങളും വിഷയങ്ങളും അപ്പപ്പോളറിയാൻ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.