ഞാൻ ഈ കാരുണ്യകേന്ദ്രത്തി പ്രചാരകനായി തുടരുക തന്നെ ചെയ്യും " കോഴിക്കോട് മെഡിക്കൽ കോളേജ് CH സെന്റർ സന്ദർശിച്ച് ശ്രീ എ. കെ. ആന്റണി. ദക്ഷിണേന്ത്യയിലെ മികച്ച മെഡിക്കൽ കോളേജുകളിലൊന്നായ കോഴിക്കോട് മെഡിക്കൽ കോളേജിൽ 5 ജില്ലകളിൽ നിന്നുള്ള പാവപ്പെട്ട രോഗികൾ ചികിത്സക്കായി ആശ്രയിക്കുന്നതിനാൽ ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി MP മാരായ എം കെ രാഘവൻ, എ കെ ആന്റണി, വയലാർ രവി, തുടങ്ങിയവരുടെ ഫണ്ടുപയോഗിച്ച് മെഡിക്കൽ കോളേജിലേക്ക് 22 ഡയാലിസ് മെഷീനുകൾ നൽകുന്നതിന്റെ ഉദ്ഘാടനത്തിന് മെഡിക്കൽ കോളേജിലെത്തിയ മുൻ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധമന്ത്രിയുമായ ശ്രീ എ കെ ആന്റണിയോട് തൊട്ടടുത്തുള്ള CHസെന്ററിൽ കിഡ്നി നഷ്ടപ്പെട്ട പാവപ്പെട്ടരോഗികൾക്ക് സൗജന്യ ഡയാലിസ് നടത്തുന്ന ശിഹാബ് തങ്ങൾ ഡയാലിസ് സെൻററിനെ പറ്റി സംസാരിച്ചപ്പോൾ തീർച്ചയായും അത് സന്ദർശിക്കണമെന്ന് പറഞ്ഞ് അദ്ദേഹം പരിപാടിക്ക് ശേഷം ശിഹാബ് തങ്ങൾ ഡയാലിസ് സെൻറർ സന്ദർശിച്ച അദ്ദേഹം ഇങ്ങനേയൊരു കേന്ദ്രം അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നും CH സെന്ററിനെ പറ്റി പലയിടത്തും പറയുന്ന എനിക്ക് ഇനിയും അതിനെ പറ്റിപറയാൻ കൂടുതലായി കിട്ടിയെന്നും ഞാനും CH സെന്ററിന്റെ ഒരു പ്രചാരകനാണ് അത് ഇനിയും തുടരും,, മുസ്ലിം ലീഗിന്റെ സുമനസ്സുകൾ നടത്തുന്ന ഈ പുണ്യ പ്രവർത്തനം തീർത്തും മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, എം കെ രാഘവൻ MP, പ്രതിപക്ഷ ഉപനേതാവ് Dr MK മുനീർ, DCC പ്രസിഡന്റ് അഡ്വ.ടി സിദ്ദിഖ്, KPCC മുൻ സെക്രട്ടറി എൻ സുബ്രമണ്യൻ, പ്രവീൺ കുമാർ മുൻ DCC പ്രസിഡന്റ് കെ സി അബു ,MA റസാക്ക് മാസ്റ്റർ ജനറൽ സെക്രട്ടറി, CH സെന്റർ മെഡിക്കൽ കോളേജ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർപാണ്ടികശാല, CH സെന്റർ ട്രഷറർ TP മുഹമ്മദ്, വൈസ് പ്രസിഡന്റ് മരക്കാർ ഹാജി, ജനറൽ മാനേജർ അബ്ദുൽ ഗഫൂർ ഹുദവിഎന്നിവർ അനുഗമിച്ചു,,