By: admin
Donation
കോഴിക്കോട് സി.എച്ച് സെൻ്റർ പാലിയേറ്റീവ് ദിനാചരണം ശ്രദ്ധേയമായി.
ജനുവരി 15 കേരള പാലിയേറ്റീവ് ദിനത്തിൻ്റെ ഭാഗമായി കോഴിക്കോട് സി.എച്ച് സെൻ്റർ പാലിയേറ്റീവ് യൂണിറ്റായ പൂക്കോയ തങ്ങൾ ഹോസ്പിസിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. സി.എച്ച് സെൻ്റർ പ്രസിഡൻ്റ്, കെ.പി കോയ അദ്ധ്യക്ഷത വഹിച്ചു. ജില്ല മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിച്ചു. സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടറി എം.വി സിദ്ധീഖ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ട്രെയ്നർ സൻജീദ് അല്ലാമ വാഫി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. പൂക്കോയ തങ്ങൾ ഹോസ്പിസിൽ പരിചരണത്തിലിരിക്കെ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ പാലിയേറ്റീവ് പരിചരണത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, ചന്ദ്രിക ഗവേണിംഗ് ബോഡി മെമ്പർ നരിക്കോളി ഹമീദ്, സി.എച്ച് സെൻ്റർ സെക്രട്ടറി ഒ. ഉസ്സയിൻ,ബപ്പൻ കുട്ടി നടുവണ്ണൂർ പി.ടി.എച്ച് കുന്ദമംഗലം കോഡിനേറ്റർ സുബൈർ നെല്ലോളി എന്നിവർ സംസാരിച്ചു. മുഖദാർ മേഖല പി.ടി.എച്ച് വളണ്ടിയർമാർക്കുള്ള ഐ.ഡി കാർഡ് വിതരണം ഹമീദ് നരിക്കോളി നിർവഹിച്ചു. പി.ടി.എച്ച് കോഴിക്കോട് സൗത്ത് മണ്ഡലം കോഡിനേറ്റർ അബൂബക്കർ കോയ, കോഴിക്കോട് നോർത്ത് മണ്ഡലം കോഡിനേറ്റർ റഷീദ് മായനാട്, മാവൂർ പഞ്ചായത്ത് കോഡിനേറ്റർ, യു.എ ഗഫൂർ, കുരുവട്ടൂർ പഞ്ചായത്ത് കോഡിനേറ്റർ സലാം കുരുവട്ടൂർ, പെരുവയൽ പഞ്ചായത്ത് കോഡിനേറ്റർ സാഇമത്ത് , പന്തീരങ്കാവ് മേഖല കോഡിനേറ്റർ സാജിദ എന്നിവർ പാലിയേറ്റീവ് പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സി. എച്ച് സെൻ്റർ ജനറൽ മാനേജർ കെ.കെ അബ്ദുറഹ്മാൻ സ്വാഗതവും പി.ടി.എച്ച് അഡ്മിനിസ്ട്രേറ്റർ അനിൽകുമാർ നന്ദിയും പറഞ്ഞു.സി.എച്ച് സെൻ്റർ ഭാരവാഹികളായ പി.എൻ.കെ അഷ്റഫ്, മരക്കാർ ഹാജി, പെരുവയൽ കോഡിനേറ്റർ അബ്ദുറഹ്മാൻ, ഒളവണ്ണ കോഡിനേറ്റർ അഷ്റഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പാലിയേറ്റീവ് യൂണിറ്റ് സ്റ്റാഫിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ സ്കിറ്റ് അവതരിപ്പിച്ചു. പി.ടി.എച്ച് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷാഹിദ സ്കിറ്റ് സന്ദേശം നൽകി. വിവിധ മേഖലകളിലെ പി.ടി.എച്ച് വളണ്ടിയർമാരുടെ കലാപരിപാടികളും അരങ്ങേറി. സി.എച്ച് സെൻ്റർ സ്റ്റാഫ്, വളണ്ടിയർമാർ സംബന്ധിച്ചു. വിവിധ പി.ടി.എച്ച് യൂണിറ്റുകളുടെ നേതൃര്യത്തിൽ ഇന്ന് നടക്കുന്ന ജനകീയ ഫണ്ട് സമാഹരണം വൻ വിജയമാക്കണമെന്നും നേതാക്കൾ അറിയിച്ചു.