logo

By: admin

പ്രൗഢമായി കോഴിക്കോട് ജില്ല സി.എച്ച് സെൻ്റർ സ്നേഹ സംഗമം

കോഴിക്കോട് സി.എച്ച് സെൻ്റർ സ്നേഹ സംഗമം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

ആതുര സേവന രംഗത്ത് കാരുണ്യത്തിൻ്റെ കയ്യൊപ്പ് ചാർത്തി കാൽ നൂറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന മെഡിക്കൽ കോളേജ് സി.എച്ച് സെൻ്ററിൻ്റെ കോഴിക്കോട് ജില്ല പ്രവർത്തകരുടെ സ്നേഹ സംഗമം നടന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ സി.എച്ച് സെൻ്റർ ബിൽഡിംഗിൽ നടന്ന സംഗമം സി.എച്ച് സെൻ്റർ മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സി.എച്ച് സെൻ്റർ പ്രസിഡൻ്റ് കെ.പി കോയ അദ്ധ്യക്ഷത വഹിച്ചു. അൻസാർ നന്മണ്ട ഉൽബോധന പ്രഭാഷണം നടത്തി. ജില്ല മുസ്‌ലിം ലീഗ് പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി.പി ചെറിയ മുഹമ്മദ്, യു.സി രാമൻ, ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, ട്രഷറർ സൂപ്പി നരിക്കാട്ടേരി, യു.ഡി.എഫ് ജില്ല കൺവീനർ അഹമ്മദ് പുന്നക്കൽ, സി.പി അസീസ് മാസ്റ്റർ, അഡ്വ. അൻവർ, കൊയിലാണ്ടി മണ്ഡലം ഭാരവാഹികളായ വി.പി ഇബ്രാഹിം കുട്ടി, ഹനീഫ മാസ്റ്റർ, പേരാമ്പ്ര മണ്ഡലം ഭാരവാഹികളായ ആർ.കെ മുനീർ, ലത്തീഫ് മാസ്റ്റർ, കുറ്റ്യാടി മണ്ഡലം ഭാരവാഹിയായ വി.പി കുഞ്ഞമ്മദ് മാസ്റ്റർ, ബാലുശ്ശേരി മണ്ഡലം ഭാരവാഹികളായ സാജിദ് കോറോത്ത്, അഹമ്മദ് കോയ മാസ്റ്റർ, തിരുവമ്പാടി മണ്ഡലം ഭാരവാഹികളായ സി.കെ കാസിം, പി.ജി മുഹമ്മദ്, സൗത്ത് മണ്ഡലം ഭാരവാഹിയായ അർഷുൽ അഹമ്മദ്, എലത്തൂർ മണ്ഡലം ഭാരവാഹികളായ സാഹിർ കുട്ടമ്പൂർ, പി.സി അബൂബക്കർ എന്നിവർ സംസാരിച്ചു. സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടറി എം.വി സി.ദ്ധീഖ് മാസ്റ്റർ സ്വാഗതവും ട്രഷറർ ടി.പി മുഹമ്മദ് നന്ദിയും പറഞ്ഞു. സി.എച്ച് സെൻ്റർ റമദാൻ ക്യമ്പയിനിൽ അടക്കം ധനശേഖരണം ലഘൂകരിക്കുന്നതിനായി പുതുതായി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. പാലിയേറ്റീവ് ദിനത്തിൽ സി.എച്ച് സെൻ്റർ പി.ടി.എച്ച് പാലിയേറ്റീവ് യൂണിറ്റിനായി വിവിധ മേഖലകളിൽ നിന്നായി സ്വരൂപിച്ച ഫണ്ട് കോഡിനേറ്റർമാർ സാദിഖലി തങ്ങൾക്ക് കൈമാറി. ഏറ്റവും കൂടുതൽ ഫണ്ട് സ്വരുപിച്ച ഒളവണ്ണ മേഖലക്കുള്ള ഉപഹാരം തങ്ങൾ മേഖല കോഡിനേറ്റർക്ക് കൈമാറി. സി.എച്ച് സെൻ്റർ ഭാരവാഹികളായ ഇ.മാ മുക്കോയ മാസ്റ്റർ, പി.എൻ.കെ അഷ്റഫ്, സഫ അലവി ഹാജി, കെ. മൂസ മൗലവി, കെ. മരക്കാർ ഹാജി, ഒ. ഉസ്സയിൻ, ബപ്പൻകുട്ടി നടുവണ്ണൂർ, അരിയിൽ മൊയ്തീൻ ഹാജി, പ്രവർത്തന സമിതി അംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കോഴിക്കോട് ജില്ലയിലെ മണ്ഡലം, പഞ്ചായത്ത്, വാർഡ് ഭാരവാഹികൾ, സി.എച്ച് സെൻ്റർ കോഡിനേറ്റർമാർ, വളണ്ടിയർമാർ, സ്റ്റാഫ് തുടങ്ങിയവർ ചടങ്ങിൽസംബന്ധിച്ചു.