logo

By: admin

സി.എച്ച് സെൻ്റർ കമ്മ്യൂണിറ്റി കിച്ചൺ ഉദ്ഘാടനം ചെയ്തു.

ദമ്മാം ചാപ്റ്റർ സ്പോൺസർ ചെയ്ത സി.എച്ച് സെൻ്റർ കമ്മ്യൂണിറ്റി കിച്ചൺ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

സി.എച്ച് സെൻ്ററിൻ്റെ ദൈനംദിന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഊർജ്ജമായി പ്രവർത്തിക്കുന്ന സി.എച്ച് സെൻ്റർ ദമ്മാം ചാപ്റ്റർ സ്പോൺസർ ചെയ്ത 'സി.എച്ച് സെൻ്റർ കമ്മ്യൂണിറ്റി കിച്ചൺ' പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു. സി.എച്ച് സെൻ്റർ സമർപ്പിക്കുന്ന വിവിധ പ്രോജക്ടുകൾക്കായി വളരെ വിജയകരമായി ധനശേഖരണം നടത്താനും ആവശ്യമായ സൗകര്യങ്ങൾ ചെയ്ത് നൽകുകാനും ദമ്മാം ചാപ്റ്ററിന് സാധിക്കാറുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വർഷങ്ങളായി രാവിലെയും വൈകുന്നേരവും സി.എച്ച് സെൻ്റർ നൽകി വരുന്ന സൗജന്യ ഭക്ഷണ വിതരണം വലിയ ആശ്വാസം പകരുന്ന പദ്ധതിയാണ്. അതിനെ നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൂടുതൽ സൗകര്യങ്ങളോടു കൂടിയ സംവിധാനമാക്കി മാറ്റുകയാണ് കമ്മ്യൂണിറ്റി കിച്ചൺ എന്ന പദ്ധതിയിയിലൂടെ ലക്ഷീകരിക്കുന്നത്. ദമ്മാം ചാപ്റ്റർ ചെയർമാൻ സഫ അലവി ഹാജി, ജനറൽ കൺവീനർ മൊയ്തീൻ വെണ്ണക്കാട്, പ്രവർത്തകരായ അലി പാച്ചേരി, കലാം സിറ്റി, ഉബൈസ്, സാബിത്ത് കളരാന്തിരി, ഹമീദ്, ഹുസൈൻ കുട്ടി മായനാട്, ഹുസൈൻ വെള്ളായിക്കോട്, അഷ്റഫ് ബാലുശ്ശേരി, ഹസ്സൻ രാമനാട്ടുകര ചടങ്ങിന് നേതൃത്വം നൽകി.