logo

By: admin

വയനാട്‌ സ്നേഹ സംഗമം 2025

സി.എച്ച് സെൻ്ററിൻ്റെ പ്രവർത്തനത്തെ അംഗീകരിക്കുക, പ്രോത്സാഹിപ്പിക്കുക: റഷീദലി തങ്ങൾ

മാരക രോഗങ്ങളുമായെത്തുന്ന രോഗികൾക്ക് കോഴിക്കോട് സി.എച്ച് സെൻ്റർ നൽകി വരുന്ന വിവിധങ്ങളായ സേവനങ്ങളെയും അവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും അവരുടെ പ്രവർത്തനത്തിന് സമ്പത്ത് കൊണ്ട് ശക്തിപ്പെടുത്തണമെന്നും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. വയനാട് വെങ്ങപ്പള്ളി റെയിൻബോ ഓഡിറ്റോറിയത്തിൽ കോഴിക്കോട് സി.എച്ച് സെൻ്റർ സംഘടിപ്പിച്ച വയനാട്, നീലഗിരി ജില്ലകളിലെ മുസ്‌ലിം ലീഗ് ജില്ല, മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത്, വാർഡ് പ്രസിഡൻ്റ്- ജനറൽ സെക്രട്ടറിമാർ, സി.എച്ച് സെൻ്റർ കോഡിനേറ്റമാർ, വനിത- യൂത്ത് ലീഗ് ഭാരവാഹികൾ എന്നിവർ പങ്കെടുത്ത വയനാട് സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലയിൽ നിന്നും ഈ റമദാനിൽ ഫണ്ട് ശേഖരണം ഇരട്ടിയായി വർദ്ധിപ്പിക്കണമെന്നും തങ്ങൾ ആവശ്യപ്പെട്ടു. സി.എച്ച് സെൻ്റർ പ്രസിഡൻ്റ് കെ.പി കോയ അദ്ധ്യക്ഷത വഹിച്ചു. ബീഹാർ-കിഷൻഗഞ്ച് ഖുർത്വുബ ഇൻസ്റ്റിറ്റ്യൂഷൻ ഫൗണ്ടറും ഡയറക്ടറുമായ ഡോ. സുബൈർ ഹുദവി മുഖ്യ പ്രഭാഷണം നിർവഹിച്ചു. സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറി സി.മമ്മുട്ടി, വയനാട് ജില്ല മുസ്‌ലിം ലീഗ് പ്രസിഡൻ്റ്, കെ.കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, വനിത ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ, നീലഗിരി ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി ഹനീഫ വട്ടക്കളരി, മുസ്‌ലിം ലീഗ് ബത്തേരി നിയോജക മണ്ഡലം പ്രസിഡൻ്റ് എം.എ അസൈനാർ, മാനന്തവാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അസീസ് കോറോം, കൽപ്പറ്റ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സലീം മേമന, സംസാരിച്ചു. സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടറി എം.വി സിദ്ധീഖ് മാസ്റ്റർ സ്വാഗതവും സെക്രട്ടറി ഒ. ഉസ്സയിൻ നന്ദിയും പറഞ്ഞു.

കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ 2024 ലെ റംസാൻ കാമ്പയിനിൽ മികച്ച പ്രകടനം കാഴ്ച വെച്ച മണ്ഡലം തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മാനന്തവാടി മണ്ഡലം, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കൽപ്പറ്റ മണ്ഡലം, പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വെള്ളമുണ്ട പഞ്ചായത്ത്, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തൊണ്ടർനാട് പഞ്ചായത്ത്, ശാഖ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കോറോം ശാഖ, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തരുവണ ശാഖ എന്നീ കമ്മിറ്റികൾക്കുള്ള അവാർഡുകൾ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളിൽ നിന്നും ഭാരവാഹികൾ ഏറ്റുവാങ്ങി. ജില്ല ഭാരവാഹികളായ എൻ.കെ റഷീദ്, റസാഖ് കൽപ്പറ്റ, മാടക്കര അബ്ദുള്ള, പി.പി അയ്യൂബ്, കെ. ഹാരിസ്, നിസാർ അഹമ്മദ്, ജില്ല വനിത ലീഗ് ജനറൽ സെക്രട്ടറി കെ.കെ.സി മൈമൂന സംബന്ധിച്ചു. സി.എച്ച് സെൻ്റർ ഭാരവാഹികളായ ടി.പി മുഹമ്മദ്, ഇ.മാ മുക്കോയ മാസ്റ്റർ, പി.എൻ.കെ അഷ്റഫ്, സഫ അലവി ഹാജി, കെ. മൂസ മൗലവി, കെ. മരക്കാർ ഹാജി, അരിയിൽ മൊയ്തീൻ ഹാജി പരിപാടിക്ക് നേതൃത്വം നൽകി. സി.എച്ച് സെൻ്റർ വളണ്ടിയർമാർ, സ്റ്റാഫ് പങ്കെടുത്തു. .