By: admin
Donation
സി.എച്ച് സെൻ്ററുകൾക്ക് പ്രചോദനം കോഴിക്കോട് സി.എച്ച് സെൻ്റർ: അബ്ബാസലി തങ്ങൾ
കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ സി.എച്ച് സെൻ്ററുകൾക്കും പ്രചോദനമായത് കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ പ്രവർത്തനമാണെന്നും അതിനാൽ റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച കോഴിക്കോട് സി.എച്ച് സെൻ്ററിന് വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. മേൽമുറി പി.എം.ആർ ഓഡിറ്റോറിയത്തിൽ കോഴിക്കോട് സി.എച്ച് സെൻ്റർ സംഘടിപ്പിച്ച മലപ്പുറം, പാലക്കാട് ജില്ലകളിലെ മുസ്‌ലിം ലീഗ് ജില്ല, മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത്, വാർഡ് പ്രസിഡൻ്റ്- ജനറൽ സെക്രട്ടറിമാർ, സി.എച്ച് സെൻ്റർ കോഡിനേറ്റമാർ പങ്കെടുത്ത മലപ്പുറം സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എച്ച് സെൻ്റർ പ്രസിഡൻ്റ് കെ.പി കോയ അദ്ധ്യക്ഷത വഹിച്ചു. മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. പി. ഉബൈദുള്ള എം.എൽ.എ, യു.എ ലത്തീഫ് എം.എൽ.എ, ടി.വി ഇബ്രാഹിം എം.എൽ.എ, ജില്ല മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് കെ. കുഞ്ഞാപ്പു ഹാജി, സെക്രട്ടറിമാരായ നൗഷാദ് മണ്ണിശ്ശേരി, അഡ്വ. പി.പി ആരിഫ്, കൊണ്ടോട്ടി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് പി.എ ജബ്ബാർ ഹാജി, വള്ളിക്കുന്ന് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് വി.പി ഹമീദ് മാസ്റ്റർ, മലപ്പുറം മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എ സലാം, നസീം പുളിക്കൽ, കോഡിനേറ്റർ അനീസ് എന്നിവർ സംസാരിച്ചു. സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടറി എം.വി സിദ്ധീഖ് മാസ്റ്റർ സ്വാഗതവും സെക്രട്ടറി ഒ. ഉസ്സയിൻ നന്ദിയും പറഞ്ഞു.
കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ 2024 ലെ റംസാൻ കാമ്പയിനിൽ മികച്ച പ്രകടനം കാഴ്ച വെച്ച മണ്ഡലം തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൊണ്ടോട്ടി മണ്ഡലം, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഏറനാട് മണ്ഡലം, പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചീക്കോട് പഞ്ചായത്ത്, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ചെറുകാവ് പഞ്ചായത്ത്, വാർഡ് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പെരിയമ്പലം വാർഡ്, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സിയാംകണ്ടം വാർഡ് എന്നീ കമ്മിറ്റികൾക്കുള്ള അവാർഡുകൾ ഭാരവാഹികൾക്ക് കൈമാറി. സി.എച്ച് സെൻ്റർ റമദാൻ കാമ്പയിൻ 2025 ലോഗോ അബ്ബാസലി ശിഹാബ് തങ്ങൾ പ്രകാശന കർമ്മം നിർവഹിച്ചു. സി.എച്ച് സെൻ്റർ ഭാരവാഹികളായ ടി.പി മുഹമ്മദ്, പി.എൻ.കെ അഷ്റഫ്, സഫ അലവി ഹാജി, കെ. മരക്കാർ ഹാജി പരിപാടിക്ക് നേതൃത്വം നൽകി. സി.എച്ച് സെൻ്റർ വളണ്ടിയർമാർ, സ്റ്റാഫ് പങ്കെടുത്തു.