By: admin
Donation
സി.എച്ച് സെൻ്ററിൻ്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് ശക്തി പകരുക: സജ്ന ബീവി
ജീവകാരുണ്യ പ്രവർത്തന രംഗത്തെ മാതൃകാ കേന്ദ്രവും വേദനയനുഭവിക്കുന്ന സമൂഹത്തിൻ്റെ സാന്ത്വന ഗേഹവുമായ കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് ശക്തി പകരണമെന്ന് പാണക്കാട് സയ്യിദത്ത് സജ്ന ജീവി പറഞ്ഞു. മെഡിക്കൽ കോളേജ് സി.എച്ച് സെൻ്റർ ബിൽഡിംഗിൽ വെച്ച് നടന്ന വനിത സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സജ്ന ബീവി. റമദാനിലെ രണ്ടാമത്തെ വെള്ളി ഴാച കോഴിക്കോട് സി.എച്ച് സെൻ്ററിന് വേണ്ടി നടക്കുന്ന ധനശേഖരണ കാമ്പയിൻ വിജയിപ്പിക്കണമെന്ന് ബീവി കൂട്ടിച്ചേർത്തു. സി.എച്ച് സെൻ്റർ വനിത വിംഗ് ചീഫ് പാട്രൺ ആമിന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ട്രെയ്നർ ഡോ. റാഷിദ് ഗസ്സാലി മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. സി. എച്ച് സെൻ്റർ ജനറൽ സെക്രട്ടറി എം.വി സിദ്ധീഖ് മാസ്റ്റർ സി.എച്ച് സെൻ്ററിൻ്റെ പദ്ധതികളെയും പ്രവർത്തനങ്ങളെയും പരിചയപ്പെടുത്തി. ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ, സി.എച്ച് സെൻ്റർ പ്രസിഡൻ്റ് കെ.പി കോയ, സെക്രട്ടറി ഒ. ഉസ്സയിൻ സംസാരിച്ചു. സി.എച്ച് സെൻ്റർ വനിത വിങ് ചെയർപേഴ്സൺ ടി.കെ സീനത്ത് സ്വാഗതവും ട്രഷറർ റുഖിയ ടീച്ചർ നന്ദിയും പറഞ്ഞു. സി.എച്ച് സെൻ്റർ ഭാരവാഹികളായ ടി.പി മുഹമ്മദ്, പി.എൻ.കെ അഷ്റഫ്, കെ. മരക്കാർ ഹാജി, ബപ്പൻകുട്ടി നടുവണ്ണൂർ, സി.എച്ച് സെൻ്റർ വനിത വിങ് ഭാരവാഹികളായ പി.ടി ഷറഫുന്നിസ, എ.പി സഫിയ, സൗദ ഹസ്സൻ, ഷാഹിദ സുലൈമാൻ, സഫിയ മൊയ്തീൻ കോയ, സലീന സിദ്ധീഖ്, നഫ് ല, സാജിദ മൂഴിക്കൽ, ഷറഫുന്നീസ മാവൂർ സംഗമത്തിന് നേതൃത്വം നൽകി. സി.എച്ച് സെൻ്റർ - പി.ടി.എച്ച് വളണ്ടിയർമാർ, സ്റ്റാഫ് സംബന്ധിച്ചു.