logo

By: admin

കോഴിക്കോട്‌ സി.എച്ച് സെൻ്റർ ഇഫ്താർ ഭക്ഷണ വിതരണം

കോഴിക്കോട് സി.എച്ച് സെൻ്റർ ഇഫ്താർ മാനവികതയുടെ മുഖം: മുനവ്വറലി തങ്ങൾ

കഴിഞ്ഞ 24 വർഷമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിപുലമായി ഇഫ്താറും അത്താഴവും ഒരുക്കുന്നതിലൂടെ കോഴിക്കോട് സി.എച്ച് സെൻ്റർ മാനവികതയുടെ മുഖമായി മാറിയിരിക്കുകയാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. കോഴിക്കോട് മെഡിക്കൽ കോളേജ് സി.എച്ച് സെൻ്ററിൻ്റെ ഈ വർഷത്തെ ഇഫ്താർ ഭക്ഷണ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടായിരത്തോളം പേർക്ക് ഇഫ്താർ അത്താഴ ഭക്ഷണ വിതരണത്തിന് തുടക്കമായി. മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പുറമെ വ്രതമനുഷ്ടിക്കുന്ന മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും വിപുലമായ സൗകര്യത്തോടെ മെഡിക്കൽ കോളേജിന് സമീപത്തെ സി.എച്ച് സെൻ്റർ ബിൽഡിംഗിൽ ഇഫ്താർ ഭക്ഷണ വിതരണം നടത്തി. ജില്ല മുസ്‌ലിം ലീഗ് പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ, സി.എച്ച് സെൻ്റർ ഭാരവാഹികളായ കെ.പി കോയ, എം.വി സിദ്ധീഖ് മാസ്റ്റർ, ടി.പി മുഹമ്മദ്, ഇ.മാമുക്കോയ മാസ്റ്റർ, പി.എൻ.കെ അഷ്റഫ്, സഫ അലവി ഹാജി, കെ. മൂസ മൗലവി, കെ. മരക്കാർ ഹാജി, ഒ. ഉസ്സയിൻ, ബപ്പൻ കുട്ടി നടുവണ്ണൂർ, അരിയിൽ മൊയ്തീൻ ഹാജി പരിപാടിക്ക് നേതൃത്വം നൽകി. സി.എച്ച് സെൻ്റർ വളണ്ടിയർമാർ, സ്റ്റാഫ് പങ്കെടുത്തു.