logo

By: admin

സി.എച്ച് സെൻ്ററിലെ ഇഫ്താർ ഭക്ഷത്തോടൊപ്പം അത്തറിൻ്റെ സുഗന്ധവും

സ്‌നേഹത്തിന്റെ പരിമളം വീശി അത്തന്‍ പോക്കര്‍ സാഹിബിന്റെ അത്തര്‍ വിതരണം

കോഴിക്കോട് സി.എച്ച് സെന്റര്‍ ഇഫ്താറില്‍ വിതരണം ചെയ്യുന്നതിനായി അത്തന്‍ പോക്കര്‍ നല്‍കുന്ന അത്തര്‍ വിതരണോദ്ഘാടനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു.


വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചടങ്ങിനെത്തിയ ശിഹാബ് തങ്ങള്‍ പോക്കര്‍ക്കാക്ക് ഒരു കുപ്പി അത്തര്‍ സമ്മാനിച്ചു. അത്തര്‍ നല്‍കുന്നതിന്റെ മഹത്വത്തെ പറ്റി ഉണര്‍ത്തുകയും ചെയ്തു. അന്നു മുതല്‍ ആരംഭിച്ചതാണ് പോക്കര്‍ക്കാന്റെ അത്തര്‍ ഹദിയ. കഴിഞ്ഞ വര്‍ഷങ്ങളിലായി കോഴിക്കോട് സി.എച്ച് സെന്റര്‍ ഇഫ്താറില്‍ അയ്യായിരത്തോളം അത്തര്‍ കുപ്പികള്‍ വിതരണം ചെയ്തു കഴിഞ്ഞു.