logo

By: admin

പെരുന്നാള്‍ ഭക്ഷണ വിതരണം

സ്നേഹം വിളമ്പി സി.എച്ച് സെൻ്റർ പെരുന്നാൾ ഭക്ഷണ വിതരണം

മെഡിക്കൽ കോളേജ് ആശുപതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റാൻ സി.എച്ച് സെൻ്റർ എന്നും മുൻപന്തിയിൽ നിന്നിട്ടുണ്ട്, പ്രശസ്തമായ എല്ലാ ചികിത്സയും നടത്തുന്ന സ്ഥാപനമായ കോഴിക്കോട് മെഡിക്കൽ കോളേജിൽ കഷ്ടപ്പാടും ദു:ഖവും സങ്കടവും പേറി വരുന്ന മനുഷ്യരെ ഒരു പരിധി വരെ സഹായിക്കാൻ പറ്റുന്ന രൂപത്തിലുള്ള പ്രവർത്തനമാണ് സി.എച്ച് സെൻ്റർ ചെയ്തു വരുന്നതെന്ന് ജില്ല മുസ്‌ലിം ലീഗ് പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ പറഞ്ഞു. സി.എച്ച് സെൻ്റർ കഴിഞ്ഞ ഒരു മാസക്കാലമായി വിപുലമായി നടത്തി വന്ന ഇഫ്താർ - അത്താഴ ഭക്ഷണ വിതരണത്തിന് പരിസമാപ്തി കുറിച്ച് കൊണ്ട് മെഡിക്കൽ കോളേജിലെ എണ്ണായിരത്തോളം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി സി.എച്ച് സെൻ്റർ ബിൽഡിംഗിൽ വെച്ച് നടന്ന പെരുന്നാൾ ഭക്ഷണ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജ് മസ്ജിദ് ഇമാം അബ്ദുൽ ലത്തീഫ് ഫൈസി പ്രാർത്ഥന നിർവഹിച്ചു. സി.എച്ച് സെൻ്റർ പ്രസിഡൻ്റ് കെ.പി കോയ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗം എച്ച്.ഒ.ഡി ഡോ. സുനിൽ കുമാർ, അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. ശ്രീജിത്ത് മുഖ്യാഥിതികളായി. സി. എച്ച് സെൻ്റർ ജനറൽ സെക്രട്ടറി എം.വി സിദ്ധീഖ് മാസ്റ്റർ സ്വാഗതവും ട്രഷറർ ടി.പി മുഹമ്മദ് നന്ദിയും പറഞ്ഞു. സി.എച്ച് സെൻ്റർ വൈസ് പ്രസിഡൻ്റുമാരായ ഇ. മാമുക്കോയ മാസ്റ്റർ, പി.എൻ.കെ അഷ്റഫ്, സഫ അലവി ഹാജി, സെക്രട്ടറിമാരായ ഒ. ഉസ്സയിൻ, ബപ്പൻകുട്ടി നടുവണ്ണൂർ, അരിയിൽ മൊയ്തീൻ ഹാജി നേതൃത്വം നൽകി. സി.എച്ച് സെൻ്റർ ജനറൽ മാനേജർ കെ. അബ്ദുറഹ്മാൻ, സ്റ്റാഫ്, വളണ്ടിയർമാർ സംബന്ധിച്ചു.