By: admin
Donation
സി.എച്ച് സെന്റര്‍ ചെയ്തു വരുന്നത് ജീവകാരുണ്യ രംഗത്തെ വളരെ പുണ്യ നിറഞ്ഞ പ്രവര്‍ത്തനം: നാസർ ഹയ്യ് തങ്ങൾ
ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക എന്നാല്‍ ആകാശത്തുളളവര്‍ നിങ്ങളോട് കരുണ കാണിക്കുമെന്ന നബി വചനം ശിരസ്സാ വഹിച്ച് വര്‍ഷങ്ങളായി സി.എച്ച് സെന്റര്‍ ചെയ്തു വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വളരെ പുണ്യ നിറഞ്ഞതാണെന്ന് കോഴിക്കോട് ഖാസി നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഴിക്കോട് സി.എച്ച് സെന്ററിലെ ഇഫ്താര്‍ അത്താഴ ഭക്ഷണ വിതരണ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ഈ സംരഭത്തോട് സഹകരിക്കുകയും സഹായിക്കുകയും ചെയ്യണമെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു. സി.എച്ച് സെന്റര്‍ പ്രസിഡന്റ് കെ.പി കോയ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.വി സിദ്ധീഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സി.എച്ച് സെന്റര്‍ ഭാരവാഹികളായ ടി.പി മുഹമ്മദ്, മാമുക്കോയ മാസ്റ്റര്‍, പി.എന്‍.കെ അഷ്റഫ്, സഫ അലവി, ഒ.ഉസ്സയിന്‍ നേതൃത്വം നൽകി. കെ ടി ജബ്ബാര്‍, ലത്തീഫ് ഫൈസി സംബന്ധിച്ചു.