logo

By: admin

കോഴിക്കോട് സി.എച്ച് സെൻ്റർ പ്രവാസി സംഗമം 2025

സി.എച്ച് സെന്ററിന് ഉറച്ച പിന്തുണ നല്‍കുന്നവരാണ് പ്രവാസികള്‍: റഷീദലി തങ്ങൾ

പാവപ്പെട്ട രോഗികള്‍ക്ക് വിവിധങ്ങളായ സഹായം ചെയ്യുന്ന സി.എച്ച് സെന്ററിന് എന്നും തങ്ങായി ഉറച്ച പിന്തുണ നല്‍കുന്നവരാണ് കെ.എം.സി.സി പ്രവര്‍ത്തകര്‍ എന്ന്‌ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ പ്രവർത്തനങ്ങളിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്ന പ്രവാസികൾക്കായി സംഘടിപ്പിച്ച 'പ്രവാസി സംഗമം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എച്ച് സെൻ്ററിൻ്റെ ദൈനം ദിന പ്രവർത്തനങ്ങളിൽ പ്രവാസി സമൂഹത്തിൻ്റെ പ്രാധാന്യവും ആവശ്യകതയും യോഗം ചർച്ച ചെയ്തു. സി.എച്ച് സെൻ്റർ പ്രസിഡൻ്റ് കെ.പി കോയ അദ്ധ്യക്ഷനായി. സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറി കെ.എം ഷാജി മുഖ്യ പ്രഭാഷണം നടത്തി. സി. എച്ച് സെൻ്റർ ദുബൈ ചാപ്റ്റർ & കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി, ഷാർജ ദൈദ്‌ കെ.എം.സി.സി, അജ്മാൻ കെ.എം.സി.സി വനിത വിങ്, എന്നിവർ സി.എച്ച് സെൻ്ററിൻ്റെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി സ്വരൂപിച്ച ഫണ്ട് ചടങ്ങിൽ കൈമാറി. സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, സെക്രട്ടറി വി കെ ഹുസൈൻ കുട്ടി ദുബൈ കെ.എം.സി.സി. കോഴിക്കോട് ജില്ല പ്രസിഡൻ്റ് കെ.പി മുഹമ്മദ്, തജ്‌വി ഗോള്‍ഡ് & ഡയമൻ്റ്സ് ചെയർമാൻ മുജീബ് റഹ്‌മാന്‍, ശബീര്‍ കാലടി സലാല, ഒ.കെ കാസിം ബഹ്‌റൈന്‍, കെ.പി.എ സലാം ദുബൈ, മുസ്തഫ എലത്തൂര്‍ ഖത്തർ , ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ ദുബൈ, അഷ്‌റഫ് മസ്‌കറ്റ്, ഫൈസല്‍ നരിക്കാട്ടേരി, സലീം കുവൈറ്റ്, പി.കെ ജമാല്‍, ഉമ്മർ ബാപ്പു എന്നിവര്‍ സംസാരിച്ചു. സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടറി എം.വി സിദ്ധീഖ് മാസ്റ്റർ സ്വാഗതവും ട്രഷറർ ടി.പി മുഹമ്മദ് നന്ദിയും പറഞ്ഞു. സി.എച്ച് സെൻ്റർ വൈസ് പ്രസിഡൻ്റുമാരായ ഇ. മാമുക്കോയ മാസ്റ്റർ, പി.എൻ.കെ അഷ്റഫ്, സഫ അലവി ഹാജി, കെ. മരക്കാർ ഹാജി, സെക്രട്ടറിമാരായ ഒ. ഉസ്സയിൻ, ബപ്പൻ കുട്ടി നടുവണ്ണൂർ, അരിയിൽ മൊയ്തീൻ ഹാജി, ജനറൽ മാനേജർ അബ്ദുറഹിമാൻ നേതൃത്വം നൽകി. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, മസ്കറ്റ്, സലാല കെ. എം.സി.സി. വിവിധ കമ്മറ്റി കളുടെ പ്രതിനിധികൾ സി.എച്ച് സെൻ്റർ വളണ്ടിയർമാർ, സ്റ്റാഫ്, സംബന്ധിച്ചു.