logo

By: admin

റീഡിംഗ് കോർണർ ആരംഭിച്ചു.

ആദ്യ പുസ്തകം പി.ടി.എച്ച് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷാഹിദ സി.എച്ച് സെൻ്റർ പ്രസിഡൻ്റ് കെ.പി കോയ സാഹിബിന്‌ നൽകി ഉദ്ഘാടനം ചെയ്തു.

ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് കോഴിക്കോട് സി.എച്ച് സെൻ്റർ പൂക്കോയ തങ്ങൾ ഹോസ്പിസിൽ റീഡിംഗ് കോർണർ ആരംഭിച്ചു. ആദ്യ പുസ്തകം പി.ടി.എച്ച് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷാഹിദ സി.എച്ച് സെൻ്റർ പ്രസിഡൻ്റ് കെ.പി കോയ സാഹിബിന്‌ നൽകി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അംഗങ്ങൾ, വളണ്ടിയർമാർ, ഭാരവാഹികൾ തുടങ്ങിയവർ സംഭാവന നൽകിയ നൂറിലധികം പുസ്തകങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സാധരണക്കാർക്കും വായിക്കാനുള്ള സൗകര്യമാണ് ഇത് വഴി ഒരുങ്ങുന്നത്. സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടറി എം.വി സിദ്ധീഖ് മാസ്റ്റർ, വൈസ് പ്രസിഡൻ്റ് സഫ അലവി ഹാജി, സെക്രട്ടറി ഒ. ഉസ്സയിൻ, ജനറൽ മാനേജർ കെ.കെ അബ്ദുറഹ്മാൻ, പി.ടി.എച്ച് അഡ്മിനിസ്ട്രേറ്റർ അനിൽകുമാർ, മെഡിക്കൽ ഓഫീസർ ഡോ. റജിൻ കുമാർ സംബന്ധിച്ചു.