By: admin
Donation
പാലിയേറ്റീവ് വളണ്ടിയർ സംഗമം ശ്രദ്ധേയമായി
കോഴിക്കോട്: ആതുര സേവന രംഗത്ത് മഹത്തരമായ പ്രവർത്തനം നടത്തുന്ന പാലിയേറ്റീവ് വളണ്ടിയർമാർ രോഗികളുടെ നെഞ്ചിലെ മിടിപ്പും നമ്മുടെ ഹൃദയത്തിൻ്റെ താളവും ഒന്നാണെന്ന് വ്യക്തമായി തിരിച്ചറിഞ്ഞവരാണ്, അതുകൊണ്ടാണ് ഹൃദയതാളത്തിനനുസരിച്ച് ആ രോഗികളോട് ചേർന്ന് പ്രവർത്തിക്കാൻ അവർക്കാകുന്നതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് പറഞ്ഞു. കോഴിക്കോട് സി.എച്ച് സെൻ്ററിൽ നടന്ന പി.ടി.എച്ച് അഞ്ചാം വാർഷികവും വളണ്ടിയർ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എച്ച് സെൻ്റർ പ്രസിഡൻ്റ് കെ.പി കോയ അദ്ധ്യക്ഷത വഹിച്ചു. മലബാർ ചാരിറ്റബിൾ ട്രസ്റ്റ് ഇന്ത്യ ഓപ്പറേഷൻസ് സി. എസ്.ആർ ഹെഡ് ഷബീർ. പി.കെ, ഇൻ്റർനാഷണൽ ഓപ്പറേഷൻസ് സി. എസ്.ആർ ഹെഡ് മുഹമ്മദ് നിദാൽ മുഖ്യാഥിതികളായി. മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല പ്രസിഡൻ്റ് ഷരീഫ് കുറ്റൂർ, പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ ഷരീഫ് സാഗർ എന്നിവർ പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള ട്രെയ്നിങ് ക്ലാസിന് നേതൃത്വം നൽകി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.എം ഉമ്മർ മാസ്റ്റർ, സി.എച്ച് സെൻ്റർ ട്രഷറർ ടി.പി മുഹമ്മദ്, വൈസ് പ്രസിഡന്റ് സഫ അലവി ഹാജി,സൗത്ത് മണ്ഡലം ജനറൽ സെക്രട്ടറി അർശുൽ അഹമ്മദ്, വനിത ലീഗ് കോഴിക്കോട് ജില്ല പ്രസിഡൻ്റ് ആമിന ടീച്ചർ, ജനറൽ സെക്രട്ടറി ഷറഫുന്നീസ ടീച്ചർ, സി.എച്ച് സെൻ്റർ ദമ്മാം ചാപ്റ്റർ ജനറൽ കൺവീനർ മൊയ്തീൻ വെണ്ണക്കോട്, സി.എച്ച് സെൻ്റർ വനിത വിംഗ് ചെയർപേഴ്സൺ ടി.കെ സീനത്ത്, പി.ടി.എച്ച് സൗത്ത് മണ്ഡലം കോഡിനേറ്റർ ടി.വി അബൂബക്കർ കോയ, നോർത്ത് മണ്ഡലം കോഡിനേറ്റർ റഷീദ് മായനാട്, കുന്ദമംഗലം മണ്ഡലം കോഡിനേറ്റർ സുബൈർ നെല്ലോളി, ബഷീർ നടുവണ്ണൂർ (ദുബൈ) സംസാരിച്ചു. സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടറി എം.വി സിദ്ധീഖ് മാസ്റ്റർ സ്വാഗതവും സി.എച്ച് സെൻ്റർ സെക്രട്ടറി ഒ. ഉസ്സയിൻ നന്ദിയും പറഞ്ഞു. സി.എച്ച് സെൻ്ററിന് കീഴിലുള്ള വിവിധ പാലിയേറ്റീവ് യൂണിറ്റുകളിൽ നിന്നായി മുന്നോറോളം പാലിയേറ്റീവ് വളണ്ടിയർമാർ സംഗമത്തിൽ പങ്കെടുത്തു. പി.ടി.എച്ച് മേഖലകളിലെ വാർഷിക പ്രവർത്തന റിപ്പോർട്ട് കോഡിനേറ്റർമാർ അവതരിപ്പിച്ചു. സി.എച്ച് സെൻ്റർ വൈസ് പ്രസിഡൻ്റുമാരായ പി.എൻ.കെ അഷ്റഫ്, കെ. മരക്കാർ ഹാജി, സെക്രട്ടറി ബപ്പൻകുട്ടി നടുവണ്ണൂർ, വനിത വിംഗ് ജനറൽ കൺവീനർ സൗദ ഹസ്സൻ, ട്രഷറർ റുഖിയ്യ ടീച്ചർ, ജനറൽ മാനേജർ അബ്ദുറഹ്മാൻ. കെ.കെ എന്നിവർ നേതൃത്വം നൽകി. പി.ടി.എച്ച് കോഡിനേറ്റർമാർ, സി. എച്ച് സെൻ്റർ സ്റ്റാഫ്, വളണ്ടിയർമാർ, സംബന്ധിച്ചു.