By: admin
Donation
വയനാട് വൈത്തിരിയില്‍ നടന്ന കോഴിക്കോട് സി.എച്ച് സെന്റര്‍ വളണ്ടിയര്‍ ക്യാമ്പ് മുസ്ലിം ലീഗ് വയനാട് ജില്ല ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈത്തിരി നരിക്കോട്ടുമുക്ക് ഫോസ്റ്റര്‍ മൗണ്ട്‌സ് റിസോട്ടില്‍ നടന്ന ദ്വിദിന വളണ്ടിയര്‍ ക്യാമ്പില്‍ വയനാട് ജില്ല, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികള്‍, സി.എച്ച് സെന്റര്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. വിവധ സെക്ഷനിലായി ട്രൈനര്‍മാരായ സന്‍ജീദ് അല്ലാമ വാഫി, സി എ റസാഖ് കിനാലൂര്‍, ഷൗക്കത്തലി വെളളമുണ്ട എന്നിവര്‍ ക്ലാസെടുക്കുകയും ചെയ്തു.