By: admin
Donation
കോഴിക്കോട് സില്‍വര്‍ ജൂബിലി ആഘോഷം സി.എച്ച് അനുസ്മരണവും സെമിനാറും സി.എച്ച് സെൻ്ററിലൂടെ സി.എച്ച് എന്നും സ്മരിക്കപ്പെടുന്നു :സാദിഖലി തങ്ങൾ
കോഴിക്കോട്: 'സി.എച്ച് മുഹമ്മദ് കോയ സാഹിബിൻ്റെ ഓർമകളിലൂടെ പ്രവർത്തന നിരതമാകുന്ന പ്രസ്ഥാനമായ കോഴിക്കോട് സി.എച്ച് സെൻ്ററിലൂടെ സി.എച്ച് എന്നും സ്മരിക്കപ്പെടുന്നുവെന്ന് ' പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നിരാലംബരായ രോഗികളുടെ നിത്യാശ്രയ കേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നിസ്തുലമായ സേവനങ്ങൾക്ക് നേതൃത്വം നൽകുന്ന കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ സിൽവർ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി മെഡിക്കൽ കോളേജ് ഈസ്റ്റ് ദേവഗിരി സി.എച്ച് സെൻ്റർ ഓപ്പൺ ഹാളിൽ സംഘടിപ്പിച്ച സി.എച്ച് അനുസ്മരണവും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ നടന്ന ഖബർ സിയാറത്തിന് റഹ്മത്തുള്ള നിസാമി നേതൃത്വം നൽകി. മെഡിക്കൽ കോളേജ് മസ്ജിദ് ഇമാം അബ്ദുൽ ലത്തീഫ് ഫൈസി ചടങ്ങിൽ പ്രാർത്ഥന നിർവഹിച്ചു. സി.എച്ച് സെൻ്റർ പ്രസിഡൻ്റ് കെ.പി കോയ അദ്ധ്യക്ഷത വഹിച്ചു. ചരിത്രകാരനും ഗ്രന്ഥകർത്താവുമായ എം.സി വടകര, എഴുത്തുകാരനും നിരീക്ഷകനുമായ എം.എൻ കാരശ്ശേരി, സംസ്ഥാന മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് സി.പി സൈതലവി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.സി മായിൻ ഹാജി, സെക്രട്ടറിമാരായ യു.സി രാമൻ, സി.പി ചെറിയ മുഹമ്മദ്, ജില്ല മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, സെക്രട്ടറി വി.കെ ഹുസൈൻ കുട്ടി, യു.ഡി.എഫ് ജില്ല കൺവീനർ അഹമ്മദ് പുന്നക്കൽ, മുസ്‌ലിം ലീഗ് വയനാട് ജില്ല പ്രസിഡൻ്റ് കെ.കെ അഹമ്മദ്, ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, റസാഖ് കൽപ്പറ്റ, അയ്യൂബ്, ഹാരിസ്, മുസ്‌ലിം ലീഗ് നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി സഫരി വെള്ളയിൽ, ഏറനാട് മണ്ഡലം സഫറുള്ള അരീക്കോട്, ഖാലിദ് കിളിമുണ്ട, പാട്ടത്തിൽ അബൂബക്കർ, മുസ്തഫ വേങ്ങര, സി.എച്ച് സെൻ്റർ ദമ്മാം ചാപ്റ്റർ ജനറൽ കൺവീനർ ടി.പി മൊയ്തീൻ വെണ്ണക്കാട്, കെ.കെ ആലികുട്ടി, പി. മാമുക്കോയ ഹാജി സംസാരിച്ചു. സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടറി എം.വി സിദ്ധീഖ് മാസ്റ്റർ സ്വാഗതവും ട്രഷറർ ടി.പി മുഹമ്മദ് നന്ദിയും പറഞ്ഞു. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന സി.എച്ച് സെൻ്റർ സിൽവർ ജൂബിലി ആഘോഷ ലോഗോ പ്രകാശനവും സി.എച്ച് ലാബ് സ്പെഷ്യൽ സ്ക്രീം പ്രഖ്യാപനവും സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. സി.എച്ച് സെൻ്റർ വൈസ് പ്രസിഡൻ്റുമാരായ പി.എൻ.കെ അഷ്റഫ്, സഫ അലവി ഹാജി, കെ. മരക്കാർ ഹാജി, സെക്രട്ടറിമാരായ ഒ.ഉസ്സയിൻ, ബപ്പൻകുട്ടി നടുവണ്ണൂർ, അരിയിൽ മൊയ്തീൻ ഹാജി, സി.എച്ച് സെൻ്റർ വനിത വിംഗ് ചെയർപേഴ്സൺ ടി.കെ സീനത്ത്, ജനറൽ കൺവീനർ സൗദ ഹസ്സൻ, ട്രഷറർ റുഖിയ്യ നേതൃത്വം നൽകി. മുസ്‌ലിം ലീഗ് ജില്ല, പഞ്ചായത്ത് നേതാക്കൻമാർ, പി.ടി.എച്ച് കോഡിനേറ്റർമാർ, വളണ്ടിയർമാർ സംബന്ധിച്ചു.