logo

By: admin

ഒക്ടോബർ 11- ലോക ഹോസ്പിസ് & പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു.

ലോക ഹോസ്പിസ് & പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് സി.എച്ച് സെൻ്റർ പാലിയേറ്റീവ് യൂണിറ്റിൽ നടന്ന പരിപാടി ജനറൽ സെക്രട്ടറി എം.വി സിദ്ധീഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: ഒക്ടോബർ 11 ലോക ഹോസ്പിസ് & പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് സി.എച്ച് സെൻ്റർ പാലിയേറ്റീവ് യൂണിറ്റ് പൂക്കോയ തങ്ങൾ ഹോസ്പിസിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സി.എച്ച് സെൻ്റർ പ്രസിഡൻ്റ് കെ.പി കോയ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എം.വി സിദ്ധീഖ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഒരു വ്യക്തി, ഭാവിയിൽ താൻ സംസാരിക്കാനോ തീരുമാനമെടുക്കാനോ കഴിയാത്ത അവസ്ഥയിലാകുമ്പോൾ 

തനിക്ക് എന്ത് തരത്തിലുള്ള ചികിത്സ വേണം, കൃത്രിമമായി ജീവൻ നിലനിർത്തേണ്ടതുണ്ടോ,എന്നതിനെക്കുറിച്ചുമൊക്കെ മുൻകൂട്ടി വ്യക്തമാക്കുന്ന രേഖയായ 'ലിവിംഗ് വില്ലിനെ കുറിച്ച് പരിചയപ്പെടുത്തി ജനറൽ മാനേജർ അബ്ദുറഹ്മാൻ. കെ.കെ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷാഹിദ എന്നിവർ ക്ലാസെടുത്തു. സി.എച്ച് സെൻ്റർ സെക്രട്ടറി ഒ. ഉസ്സയിൻ, മണ്ഡലം കോഡിനേറ്റർമാരായ സുബൈർ നെല്ലോളി, അബൂബക്കർ കോയ എന്നിവർ സംസാരിച്ചു. യു.എ ഗഫൂർ ചെറൂപ്പ, സലാം കുരുവട്ടൂർ, , അഷ്റഫ് ഒളവണ്ണ, കബീർ എന്നിവർ ആംശംസകളറിയിച്ചു. വാഗ്ദാനം നിറവേറ്റുക, പാലിയേറ്റീവ് കെയറിൻ്റെ സാർവത്രികമായ ലഭ്യത ഉറപ്പു വരുത്തുക എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു.മരണത്തെ കുറിച്ചുള്ള തുറന്ന സംസാരം പ്രോത്സാഹിപ്പിക്കുന്ന 'ഡെത്ത് കഫേ' എന്ന പരിപാടിയിൽ വിവിധ വളണ്ടിയർമാർ സംസാരിച്ചു. ലിവിംഗ് വില്ലിനെ ആസ്പദമാക്കി പി.ടി.എച്ച് സ്റ്റാഫ് അവതരിപ്പിച്ച സ്കിറ്റ് ശ്രദ്ധേയമായി. പി.ടി.എച്ച് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അനിൽ കുമാർ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. തംഷിയ നന്ദിയും പറഞ്ഞു.