By: admin
Donation
സേവന മേഖലയില്‍ സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം : ജില്ലാ കളക്ടര്‍
കോഴിക്കോട്: ആതുര സേവന മേഖലയില്‍ സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്നും, മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്നതാണെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഐ.എ.എസ് പറഞ്ഞു. കോഴിക്കോട് സി.എച്ച് സെന്റര്‍ സംഘടിപ്പിച്ച ഭിന്ന ശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്ന ശേഷി കുട്ടികള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളോടൊപ്പം സി.എച്ച് സെന്റര്‍ ഉള്‍പ്പടെയുള്ള സന്നദ്ധ സംഘടനകളും വിവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് ഭിന്നശേഷി കുട്ടികളുടെ പരിപാലനത്തിനും, പുനരധിവാസത്തിനും ശക്തിപകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.എച്ച് സെൻ്റർ ഫിസിയോ തെറാപ്പി യൂണിറ്റിൽ വെച്ച് നടന്ന ചടങ്ങിന് സി.എച്ച് സെൻ്റർ പ്രസിഡൻ്റ് കെ.പി കോയ അദ്ധ്യക്ഷത വഹിച്ചു. മലബാർ ഗോൾഡ് കോ-ഫൗണ്ടറും എക്സ്ക്യുട്ടീവ് ഡയറക്ടറുമായ എൻ.കെ നിഷാദ്, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം.പി ശ്രീജയൻ, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. സൂരജ് മുഖ്യാഥിതികളായി.
സി.എച്ച് സെന്ററിനെ പോലയുള്ള സംഘടനയുടെ സാനിദ്ധ്യം കേരളീയരുടെ ഭാഗ്യമാണെന്നും 23 വര്‍ഷമായി സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററിന്റെയും ഭാരവാഹികളുടേയും വളണ്ടിയര്‍മാരുടെയും പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് ആശ്വാസം പകരുന്നതാണെന്നും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മലബാര്‍ ഗ്രൂപ്പ് എന്നും കൂടയുണ്ടാവുമെന്നും എ.കെ നിഷാദ് പറഞ്ഞു. 2021- ഇൻ്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ് ഫൈനലിസ്റ്റും ഭിന്നശേഷി കുട്ടികൾക്കുള്ള സാമൂഹ്യ സേവന പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായ അസീം വെളിമണ്ണ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള വിവിധ പരിശോധനകളും രോഗനിർണയവും ക്യാമ്പിൽ വെച്ച് നടന്നു. ശാരീരിക പ്രശ്നങ്ങൾ, സംസാര വൈകല്യങ്ങൾ, കേൾവിക്കുറവ് തുടങ്ങിയ പ്രശ്നങ്ങളിൽ എ.ഡബ്ല്യൂ.എച്ച് സ്പേഷ്യൽ കോളേജിലെ വിദഗ്ധരും മാനസിക പഠന വൈകല്യങ്ങളും വളർച്ചയിലെ പ്രശ്നങ്ങളും കോഴിക്കോട് ഇംഹാൻസിലെ വിദഗ്ധരും വിലയിരുത്തി പരിഹാരങ്ങൾ നിർദ്ദേശിച്ചു. മലബാർ ഐ. ഹോസ്പിറ്റൽ സംഘം നേത്രപരിശോധന നടത്തി. സി.എച്ച് സെൻ്ററിലെ ഡോക്ടർമാർ ദന്ത പരിശോധനക്കും പൊതു പരിശോധനക്കും നേതൃത്വം നൽകി. രക്ഷിതാക്കൾക്ക് വേണ്ടി വിവിധ പരിശോധനങ്ങൾ നടത്തുന്നതിന് വേണ്ടി സി.എച്ച് ലാബും സൗകര്യമൊരുക്കി. കുട്ടികളുടെ വിവിധ കലാപരിപാടികളും സി.എച്ച് സെൻ്റർ വളണ്ടിയർ റിൻസി മൂസയുടെ നേതൃത്വത്തിലുള്ള കലാവിരുന്നും അരങ്ങേറി. കുട്ടികൾക്കുള്ള സമ്മാന വിതരണം സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടറി എം.വി സിദ്ധീഖ് മാസ്റ്റർ നിർവഹിച്ചു. സി.എച്ച് സെൻ്റർ വനിത വിംഗ് ചെയർപെഴ്സൺ ടി.കെ സീനത്ത്, ജനറൽ കൺവീനർ സൗധ ഹസ്സൻ, സി. എച്ച് സെൻ്റർ ദമ്മാം ചാപ്റ്റർ ജനറൽ കൺവീനർ മൊയ്തീൻ വെണ്ണക്കാട്, ഡി.എ.പി.എൽ ട്രഷറർ കബീർ സംസാരിച്ചു. സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടറി എം.വി സിദ്ധീഖ് മാസ്റ്റർ സ്വാഗതവും ട്രഷറർ ടി.പി മുഹമ്മദ് നന്ദിയും പറഞ്ഞു. സി.എച്ച് സെൻ്റർ വൈസ് പ്രസിഡൻ്റുമാരായ ഇ. മാമുക്കോയ മാസ്സർ, പി.എൻ.കെ അഷ്റഫ്, സഫ അലവി ഹാജി, കെ. മൂസ മൗലവി, സെക്രട്ടറിമാരായ ഒ. ഉസ്സയിൻ, ബപ്പൻകുട്ടി നടുവണ്ണൂർ, അരിയിൽ മൊയ്തീൻ ഹാജി സി.എച്ച് സെൻ്റർ ജനറൽ മാനേജർ അബ്ദുറഹ്മാൻ. കെ.കെ, നേതൃത്വം നൽകി. സി എച്ച് സെൻ്റർ സ്റ്റാഫ്, വളണ്ടിയർമാർ, പി.ടി.എച്ച് കോഡിനേറ്റർമാർ-വളണ്ടിയർമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.