logo

By: admin

കോഴിക്കോട് സി എച്ച് സെൻ്റർ: കേരള പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു.

കോഴിക്കോട് സി എച്ച് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് സ്റ്റാഫും വളണ്ടിയർമാരും ചേർന്ന് കേരള പാലിയേറ്റീവ് ദിനാചരണം നടത്തി. അതോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് സി.എച്ച് സെൻ്ററിൽ വെച്ച് നടന്ന സംഗമം മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ല പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പാലിയേറ്റീവ് പരിചരണത്തിലൂടെ

നാം ചെയ്യുന്നത് കേവലം ഒരു ചികിത്സയല്ല, മറിച്ച് സാന്ത്വനിപ്പിക്കലും സാമാധാനിപ്പിക്കലും ചേർത്തുപിടിക്കലും സന്തോഷിപ്പിക്കലുമാണെന്ന് അദ്ദേഹം പറഞ്ഞു.

 സി.എച്ച് സെൻ്റർ പ്രസിഡൻ്റ് കെ.പി കോയ അദ്ധ്യക്ഷനായി ജനറൽ സെക്രട്ടറി എം.വി സിദ്ധീഖ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സി.എച്ച് സെൻ്റർ പി.ടി.എച്ച് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷാഹിദ പാലിയേറ്റീവ് ദിന സന്ദേശം കൈമാറി. ചെറൂപ്പ ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഉമ്മർ മാസ്റ്റർ, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ സിദ്ധീഖ് മായനാട്, സൗത്ത് മണ്ഡലം പി.ടി.എച്ച് കോഡിനേറ്റർ ടി.പി അബൂബക്കർ കോയ, കുന്ദമംഗലം മണ്ഡലം കോഡിനേറ്റർ സുബൈർ നെല്ലോളി, കുരുവട്ടൂർ പഞ്ചായത്ത് കോഡിനേറ്റർ സലാം, സംസാരിച്ചു. സി.എച്ച് സെൻ്റർ സെക്രട്ടറി ഒ. ഉസ്റ്റയിൻ സ്വാഗതവും സി.എച്ച് സെൻ്റർ പി.ടി.എച്ച് കോഡിനേറ്റർ യു.എ ഗഫൂർ നന്ദിയും പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച പി.ടി.എച്ച് ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലകളിൽ നിന്നും പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് സ്വരൂപിച്ച തുക കോഡിനേറ്റർമാർ സി.എച്ച് സെൻ്റർ ഭാരവാഹികൾക്ക് കൈമാറി. സി.എച്ച് സെൻ്റർ വൈസ് പ്രസിഡൻ്റുമാരായ ഇ. മാമുക്കോയ മാസ്റ്റർ, സഫ അലവി ഹാജി, കെ. മരക്കാർ ഹാജി, സി.എച്ച് സെൻ്റർ വനിത വിംഗ് ചെയർ പേഴ്സൺ ടി.കെ സീനത്ത്, ജനറൽ കൺവീനർ സൗദ ഹസ്സൻ നേതൃത്വം നൽകി. സി.എച്ച് സെൻ്റർ ദമ്മാം ചാപ്റ്റർ ജനറൽ കൺവീനർ മൊയ്തീൻ വെണ്ണക്കാട്, സി.എച്ച് സെൻ്റർ ജനറൽ മാനേജർ കെ.കെ അബ്ദുറഹ്മാൻ, പി.ടി.എച്ച് അഡ്മിനിസ്ട്രേറ്റർ അനിൽകുമാർ, പി.ടി.എച്ച് വളണ്ടിയർമാർ സ്റ്റാഫ് സംബന്ധിച്ചു.